മൂന്ന് ദേശീയ അവാർഡുകളും പത്മശ്രീയും ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ നേടി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ മുഹമ്മദ് കുട്ടി വൈക്കം ചെമ്പിൽ യശ:ശരീരനായ ഇസ്മയിലിന്റെ ഫാത്തിമയുടെയും മകനായി 1951 സെപ്റ്റംബർ ഏഴാം തീയതി വിശാഖം നക്ഷത്രത്തിൽ ജനിച്ചു.
ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷാഹിന എന്നിവരാണ് സഹോദരങ്ങൾ.ചെമ്പ്, ചന്തിരൂർ, കുലശേഖരമംഗലം സ്കൂളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മമ്മൂട്ടി തേവര സേക്രട്ട് കോളജിൽ നിന്ന് പ്രീഡിഗ്രിയും മഹാരാജാസിൽ നിന്ന് അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദവും എടുത്തു. മഹാരാജാസിൽ വച്ചാണ് മമ്മൂട്ടിയുടെ സിനിമ സ്വപ്നങ്ങൾ സഫലമായത്. ഈ സമയത്ത് അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മുഖം കാണിച്ചു.പിന്നീട് കാലചകത്തിൽ ഒരു ചെറിയ വേഷം ചെയ്തു. തുടർന്ന് പഠിക്കാൻ എറണാകുളം ലോ കോളജിൽ ചേർന്നു.
71 ഫെബ്രുവരിയിൽ അഭിഭാഷകനായി. പ്രാക്ടീസ് ചെയ്യുന്ന സമയത്ത് എം ടി യെ പരിചയപ്പെടുകയും ദേവ ലോകത്തിൽ അവസരം ലഭിക്കുകയും ചെയ്തു. വിൽക്കാനുണ്ട് സ്വപ്നങ്ങളിലും കെ.ജി ജോർജിൻറെ മേളയിലും അഭിനയിച്ചുകൊണ്ട് സിനിമയിൽ സജീവമായി. മമ്മൂട്ടിക്ക് പേരും പ്രശസ്തിയും നൽകിയ കഥാപാത്രമാണ് ജബ്ബാർ പട്ടേലിന്റെ ബഹുഭാഷാ ചിത്രമായ ഡോക്ടർ അംബേദ്കർ. മേളയിൽ അഭിനയിച്ച അഞ്ജലി നായിഡുവാണ് മമ്മൂട്ടിയുടെ ആദ്യ നായിക.
ഐ വി ശശി സംവിധാനം ചെയ്ത അഹിംസയിലെ പ്രകടനത്തിന് 1981 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി.1984 ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. തൊട്ടടുത്തവർഷം സംസ്ഥാന ഗവൺമെന്റിന്റെ സ്പെഷ്യൽ അവാർഡ്. ഒരു വടക്കൻ വീരഗാഥയിലെയും മതിലുകളിലെയും മികവുറ്റ അഭിനയത്തിന് ആദ്യ ദേശീയ പുരസ്കാരം 1989 ൽ. അതേ വർഷം തന്നെ ഒരു വടക്കൻ വീരഗാഥ, മഹായാനം, മൃഗയ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച നടനുള്ള സംസ്ഥാന അവാർഡ് . വിധേയൻ,പൊന്തൻമാട എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് 1993 ൽ വീണ്ടും ദേശീയ അവാർഡ്.
വാത്സല്യത്തിലൂടെ അതേവർഷം മൂന്നാമത്തെ സംസ്ഥാന അവാർഡ്. ചലച്ചിത്രത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1998 ൽ രാഷ്ട്രം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. തുടർന്ന് അംബേദ്കറിലെ അഭിനയത്തിന് മൂന്നാമത്തെ ദേശീയ അവാർഡും മമ്മൂട്ടിയെ തേടിയെത്തി.
മെഗാബൈറ്റ്സ് എന്ന പേരിൽ ടി വി ഫിലിം നിർമ്മാണ കമ്പനി ആരംഭിച്ചു. കൈരളിയുടെ ചെയർമാൻ ആണ്. സുലുവാണ് ഭാര്യ. മക്കൾ സൽമാൻ, സുറുമി .