28.3 C
Kollam
Friday, November 22, 2024
HomeEntertainmentMoviesസ്വയംഭോഗം എന്നത് പാപമല്ല.ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്.ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ...

സ്വയംഭോഗം എന്നത് പാപമല്ല.ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്.ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ എന്തിനാണ് സ്ത്രീ സ്വയംഭോഗം പാപമായി ചിത്രീകരിക്കുന്നത്? വഴുതന (ഷോര്‍ട്ട് ഫിലിം) പറയുന്നത് ഇതാണ് ……….? വേണ്ടെ വേണ്ട ദാരിദ്ര്യം ദാരിദ്ര്യം ദാരിദ്ര്യം … അതാണ് അള്‍ട്ടിമേറ്റ് എയിം… കൈയടി അപ്പോഴേ കിട്ടു ..ട്വിസ്റ്റ് അതാണ്.. പെണ്‍ അനുഭവിച്ചാല്‍ ദാരിദ്ര്യം ആണ് അനുഭവിച്ചാല്‍ സെക്ഷ്വല്‍ പെര്‍വെര്‍ട്ട്…..

സ്വയം ഭോഗം ചെയ്യുന്നത് പാപമാണോ? ഒരു തവണയെങ്കിലും സ്വയം ഭോഗം ചെയ്യാത്തവരായി ആരെങ്കിലും ഉണ്ടോ? എങ്കില്‍ .മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി പുറത്തിറങ്ങിയിരിക്കുകയാണ് പലരുടെയും കണ്ണുതുറപ്പിക്കുന്ന ഒരു ഷോര്‍ട്ട് മൂവി . പേര് ‘വഴുതനങ്ങ’ . മലയാളികളിലെ സദാചാര പോലീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ദുരന്തം !

നായിക രചന  നാരായണന്‍ കുട്ടി.

ഷോര്‍ട്ട്ഫിലിമിന്റെ കഥ വളരെ ലളിതം. രചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സീത . തന്റെ അയല്‍പക്കത്തെ വീട്ടില്‍ നിന്ന് അവള്‍ ഒരു വഴുതന മോഷ്ടിക്കുന്നു. ‘സെക്‌സി ‘ആയ എക്‌സ്പ്രഷന്‍സ് മോഷണസമയത്ത് വാരിവിതറുന്നുണ്ട്.സീതയുടെ അയല്‍ക്കാരന്‍ ഒരു ഞരമ്പുരോഗിയാണ്.സീത വഴുതന മോഷ്ടിച്ചത് സ്വയംഭോഗം ചെയ്യുന്നതിനുവേണ്ടിയാണെന്ന് അയാള്‍ ഊഹിക്കുന്നു.

എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് . കഥാനായിക ഒരു നിര്‍ധന കുടുംബത്തിലെ അംഗമാണ്.ഭര്‍ത്താവ് തൊഴില്‍രഹിതനാണ്.സ്‌കൂളില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്.സീതയുടെ വീട്ടിലാണെങ്കില്‍ ഒരു മണി അരിപോലുമില്ല.മകളുടെ വിശപ്പുമാറ്റുന്നതിനുവേണ്ടിയാണ് പാവം സീത മോഷ്ടിച്ചത് ! ഈ ട്വിസ്റ്റ് വരുന്നതോടെ പ്രേക്ഷകര്‍ മൊത്തത്തില്‍ ചമ്മിപ്പോകുന്നു !

സംവിധായകന്റെ ഉള്ളിലിരുപ്പ് ഇങ്ങനെ:

”ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോള്‍ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങള്‍ കരുതിയില്ലേ? എന്നാല്‍ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല.അവര്‍ നല്ലൊരു സ്ത്രീയാണ്….”
കുടുംബത്തിനുവേണ്ടി മെഴുകുതിരി പോലെ ഉരുകിത്തീരുന്നവള്‍ ബ്ലാ ബ്ലാ ബ്ലാ…
പട്ടിണി കിടന്നാലും മറ്റുള്ളവരെ ഊട്ടുന്നവള്‍. എന്താ അതല്ലേ? സംവിധായകനും തിരക്കഥാകൃത്തും ഒരു പോലെ ചോദിക്കുന്നു.

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments