നടി മഞ്ജുവാര്യര്‍ വിവാഹിതയായി . ജീവിതത്തില്‍ അല്ല സിനിമയില്‍. ഏത് സിനിമയില്‍ എന്നല്ലേ! നാളെ റിലീസിങ്ങിന് ഒരുങ്ങുന്ന ധനുഷ് ചിത്രം അസുരന്റെ ലൊക്കേഷനില്‍. വെക്കൈ (നാണം) എന്ന തമിഴ് നോവലിനെ ആധാരമാക്കി തമിഴിലെ പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന ചിത്രമാണ് അസുരന്‍. കഥയും സംഭാഷണവും എല്ലാം വെട്രിമാരന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ധനുഷ് രണ്ടു വേഷങ്ങളില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാരി ദേവന്‍ എന്ന അച്ഛന്‍ വേഷത്തിലും കാളി എന്ന പേരില്‍ മകനായും ചിത്രത്തില്‍ മിന്നി തിളങ്ങിയാണ് ധനുഷ് എത്തുന്നത്. ധനുഷ് ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറുകയാണ് ലേഡി സൂപ്പര്‍ മഞ്ജുവാര്യര്‍. തന്റെ ആദ്യ ചിത്രം നാളെ തമിഴില്‍ പുറത്തിറങ്ങാനൊരുങ്ങന്നതായി ധനുഷിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരിക്കുന്നത് മഞ്ജുവാര്യര്‍ തന്നെയാണ്. തന്റെ ഫേസ്ബുക്ക് പേജിലാണ് നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തമിഴിലെ സൂപ്പര്‍ ഡ്യൂപ്പര്‍ നിര്‍മ്മാതാവ് കലൈപുലി താണു വാണ്് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം ജി.വി പ്രകാശ് കുമാര്‍, ക്യാമറ വെല്‍രാജ് , എഡിറ്റിങ്ങ് ആര്‍.രാമര്‍ .