വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍മീഡിയയില്‍ ബ്ലാസ്റ്റായിരുന്നു. ഇപ്പോഴിതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.
നയന്‍താരയുടെചിത്രത്തിന് മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇത് ആര് ചെയ്തതായാലും അയാളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല.
എന്റെ പ്രിയതാരം വടിവേലുവിനെ വച്ച് ചിത്രം ചെയ്തതില്‍ ഒരുപാട് നന്ദിയുണ്ട്. എന്തായാലും എന്നേക്കാള്‍ ഭംഗി വടിവേലുവിനാണെന്ന് ഞാന്‍ സമ്മതിക്കുന്നു’. ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
