30.4 C
Kollam
Sunday, April 27, 2025
HomeEntertainmentMoviesഹിന്ദി കഥാപാത്രമായി നിവിന്‍ പോളി, മൂത്തോന്‍ ട്രെയിലര്‍ പുറത്ത്

ഹിന്ദി കഥാപാത്രമായി നിവിന്‍ പോളി, മൂത്തോന്‍ ട്രെയിലര്‍ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്മാരായ വിക്കി കൗശാലും ധനുഷും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിങ് ബി.അജിത്കുമാറും സൗണ്ട് ഡിസൈന്‍ കുനാല്‍ ശര്‍മ്മയും നിര്‍വ്വഹിച്ചിരിക്കുന്നു.
ചിത്രം വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments