25.2 C
Kollam
Wednesday, August 27, 2025
HomeEntertainmentMoviesബിഗില്‍ കേരളത്തില്‍ എത്തിച്ച് പ്രിഥ്വിരാജും മാജിക് ഫ്രെയിംസ്

ബിഗില്‍ കേരളത്തില്‍ എത്തിച്ച് പ്രിഥ്വിരാജും മാജിക് ഫ്രെയിംസ്

വിജയ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗില്‍ കേരളത്തിലെത്തിച്ച്  പ്രിഥ്വിരാജും    മാജിക് ഫ്രെയിംസും. കേരളത്തിലെ വിതരണാവകാശം  പ്രിഥ്വിരാജ്  പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ആറ്റ്‌ലി സംവിധാനത്തില്‍ പുറത്താനിറങ്ങിനിരിക്കുന്ന ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററുകളിലെത്തുന്നത്. എ.ആര്‍ റഹ്മാന്‍ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളൊക്കെ ഇതിനോടകം തന്നെ വന്‍ ഹിറ്റുകളായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ മൈക്കിള്‍ എന്ന ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലും അച്ഛന്‍ വേഷത്തിലും വിജയ് എത്തുന്നുണ്ട്. ചിത്രത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജാക്കി ഷ്റോഫ്, വിവേക്, മലയാളി താരം റീബ മോണിക്ക, ഐഎം വിജയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വന്‍ തുക നല്‍കി കേരളത്തില്‍ എത്തിക്കുന്ന തമിഴ് ചിത്രങ്ങള്‍ അടുത്തിടെ ആദ്യ രണ്ട് ദിനങ്ങള്‍ക്ക് ശേഷം കാര്യമായി കളക്ഷന്‍ നേടുന്നില്ലെന്ന പ്രതികരണത്തെ തുടര്‍ന്ന് വന്‍ തുക നല്‍കി ചിത്രം ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പ്രഥ്വിരാജ് ഈ ചിത്രം വിതരണത്തിന് ഏറ്റെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. കമ്മിഷന്‍ അടിസ്ഥാനത്തിലാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments