23.7 C
Kollam
Tuesday, February 4, 2025
HomeEntertainmentMoviesഉടുമുണ്ടുരിഞ്ഞ് തലയില്‍ കെട്ടി ദേവന്‍ ; തന്നെ കൊണ്ട് ഇത് പറ്റുമല്ലെ... എന്നു മമ്മൂട്ടി

ഉടുമുണ്ടുരിഞ്ഞ് തലയില്‍ കെട്ടി ദേവന്‍ ; തന്നെ കൊണ്ട് ഇത് പറ്റുമല്ലെ… എന്നു മമ്മൂട്ടി

സൗന്ദര്യമുണ്ടായിട്ടും വില്ലനായി പോയ വിധിയെ കുറിച്ച് ഓര്‍ത്തു കണ്ണുനിറഞ്ഞു പോയ ഒരു നടന്‍ ഉണ്ട് മലയാള സിനിമയില്‍ അതു മറ്റാരുമല്ല നമ്മുടെ സ്വന്തം ദേവനാണ്. എന്നാല്‍ പഴയ വില്ലത്തരമൊക്കെ അവസാനിപ്പിച്ച് ഇനി ചിരിപ്പിക്കാനുറച്ച് സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് ദേവന്‍. ഗാനഗന്ധര്‍വ്വന്‍ എന്ന മമ്മൂട്ടിയുടെ ഹിറ്റു ചിത്രത്തില്‍ ഉടുമുണ്ടുരിഞ്ഞ് തലയില്‍ കെട്ടി നൃത്തം ചെയ്യുന്ന ഉന്നതന്റെ റോള്‍ ദേവന്‍ അനായാസമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സെറ്റിലും സ്‌ക്രീനിലും ചിരിയുടെ മാല പടക്കം പൊട്ടിച്ച ഈ അതിഥിവേഷത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് ദേവന്‍.

സെറ്റില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ പിഷാരടി ഈ വേഷത്തെ കുറിച്ച് വിവരിച്ചത്. പിന്നെ ഒട്ടും അമാന്തിച്ചില്ല ആ വേഷം സധൈര്യം ഏറ്റെടുക്കുകയായിരുന്നു. സംഭവം ക്ലീന്‍ ഹിറ്റ്. മികച്ച വില്ലനാണെങ്കിലും ദേവനും ഉണ്ട് ചില ദൗര്‍ബല്യങ്ങള്‍ . ആ വല്ല്യ ദൗര്‍ബല്യമാണ് മറ്റുള്ളവരുടെ സങ്കടം കേട്ടാല്‍ കരയുക എന്നുള്ളത്. അത്തരത്തില്‍ ഒരു സംഭവം ബാഷാ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ നടന്നു. നിന്നെ ഇനി സിനിമാ പോസറ്ററില്‍ കാണണം എന്നു ആശിര്‍വദിച്ച് വെറും കണ്ടക്ടറായ കാമുകന് പൈസ നല്‍കി വിട്ട കാമുകിയുടെ കഥ ദേവന്‍ കേട്ടു. പിന്നീടൊരിക്കലും ആ കാമുകന് കാണാന്‍ കഴിയാതെ പോയ കാമുകിയെ കുറിച്ചും അയാള്‍ പറഞ്ഞു. പറഞ്ഞതു മറ്റാരുമല്ല സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അതും തന്നെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട്് ദേവന്‍ പറയുന്നു. താന്‍ അതു എപ്പോഴും ഓര്‍ക്കാറുണ്ടെന്ന് ദേവന്‍ സ്മരിക്കുന്നു. സ്വകാര്യ ദു:ഖമായി ഉള്ളില്‍ ഇപ്പോഴും ആളുന്നത് തന്റെ പ്രിയ തമയുടെ വേര്‍പ്പാടാണെന്നു പറഞ്ഞതും ദേവന്‍ വിതുമ്പുന്നു. അപ്പോഴേക്കും ഫ്രെയിമിലേക്ക് ഒരു മഴതുള്ളി എവിടെ നിന്നോ പറന്നു വീണു ആ ചിത്രത്തെ മെല്ലെ മെല്ലെ മായിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments