27 C
Kollam
Sunday, March 26, 2023
HomeEntertainmentMoviesബ്രഹ്മാണ്ഡ ചിത്രം 'മാമാങ്ക'ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന് ചിത്രം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്. കേരളത്തില്‍ 400ന് മുകളില്‍ തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ ട്രെയ്ലറും ഗാനവുമെല്ലാം യൂട്യൂബില്‍ വന്‍ ഹിറ്റായിരുന്നു. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കണ്ണൂര്‍,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. ചിത്രം നവംബര്‍ 21ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments