ശരണ്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘മാര്‍ക്കറ്റ് രാജാ എംബിബിഎസിന്റെ’ പോസ്റ്റര്‍ പുറത്തിറങ്ങി. ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായിക.
രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ് റാവത്ത്, ഹാരിഷ് പെരാഡി, ആദിത്യ മേനോന്‍, ചാംസ്, വിഹാന്‍, നികിഷ പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആക്ഷനും കോമേഡിക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സൈമണ്‍ കെ കിംഗ് ആണ്. സുരഭി ഫിലിംസിന്റെ ബാനറില്‍ എസ് . മോഹന്‍ ആണ് നിര്‍മ്മാണം. ചിത്രം നവംബര്‍ 29ന് തിയേറ്ററുകളിലെത്തും.