ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്ലി എന്ന പുതിയ ഗായകനെ ഒമര്‍ലുലു അവതരിപ്പിക്കുകയാണ്. കോമഡി എന്റര്‍ടൈനറായ ധമാക്ക ഡിസംബര്‍ 20-ന് റിലീസ് ചെയ്യും
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗല്‍റാണി, മുകേഷ്, ഉര്‍വ്വശി, ഇന്നസെന്റ്, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഷാലിന്‍ സോയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.