27.1 C
Kollam
Saturday, December 21, 2024
HomeEntertainment29-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ബ്രസീലിയൻ ചിത്രം...

29-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു; മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ബ്രസീലിയൻ ചിത്രം മാലുവിന്

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം. മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം ബ്രസീലിയൻ ചിത്രം മാലുവിന് ലഭിച്ചു. അഞ്ച് പുരസ്ക്കാരങ്ങൾ നേടി മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ മേളയിൽ തിളങ്ങി.
മികച്ച നവാഗത സംവിധായികക്കുള്ള കെആർ മോഹനൻ പുരസ്കാരം ഇന്ദുലക്ഷ്മിക്ക്(ചിത്രം – അപ്പുറം) ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ-ഫാസിൽ മുഹമ്മദ്)ലഭിച്ചു.
പുരസ്ക്കാരങ്ങൾ മുഖ്യമന്ത്രി പിണറായിവിജയൻ സമ്മാനിച്ചു.

റിയോ ഡി ജനീറോ തെരുവിലെ മൂന്ന് തലമുറകളുടെ അരക്ഷിത ജീവിതത്തിൻ്റെ കഥ പറഞ്ഞ മാലുവിനാണ് സുവർണ്ണചകോരം. പെഡ്രോ ഫ്രയറി സംവിധാനം ചെയ്ത സിനിമക്ക് 20 ലക്ഷം രൂപയും സുവർണ്ണ ചകോരവും. മികച്ച സംവിധായകനുള്ള രജതചകോരം ഫർഹദ് ഹഷ്മിക്ക് ലഭിച്ചു. മീ മറിയം, ദി ചിൽഡ്രൻ ആൻറ് 26 അദേഴ്സ് എന്ന ഇറാനിയൻ ചിത്രത്തിനാണ് അവാർഡ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസിനായ്ക്കും കിട്ടി.

29 -ാം മേളയിൽ മിന്നിയത് ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച മലയാള സിനിമക്കുള്ള ഫ്രിപ്രസി, നെറ്റ് പാക് പുരസ്ക്കാരങ്ങളും, എഫ്എഫ്എസ്ഐ കെആർ മോഹനൻ പ്രത്യേക പരാമർശവും, ജൂറിയുടെ പ്രത്യേക പരാമർവും, പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രവുമായി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തി. പൊന്നാനിയിലെ ഒരു വീട്ടമ്മ സമൂഹത്തിൻ്റെ വേലിക്കെട്ടുകൾ തകർത്തു നടത്തുന്ന അതിജീവനത്തിൻ്റെ കഥക്ക് മേളയിലുടനീളം കിട്ടിയത് മികച്ച കയ്യടിയാണ്.

സ്പിരറ്റ് ഓഫ് സിനിമ പുരസ്ക്കാരം പായൽ കപാഡിയക്ക് സമ്മാനിച്ചു. മികച്ച നവാഗത സംവിധായകക്കുള്ള എഫ്എഫ്എസ്ഐ കെആർ മോഹനൻ പുരസ്ക്കാരം ഇന്ദുലക്ഷ്മിക്ക് ലഭിച്ചു- ചിത്രം അപ്പുറം. മലയാളത്തിലെ മികച്ച നവാഗത ചിത്രം വിക്ടോറിയ ആണ്- സംവിധാനം ശിവരജ്ഞിനി. അനഘ രവിക്കും ചിന്മയ സിദ്ധിഖിക്കും മികച്ച പ്രകടനത്തിനുള്ള ജൂറി പരാമർശം ലഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments