ആദ്യത്തെ മലയാള നിശ്ശബ്ദ ചിത്രമായ വിഗതകുമാരന് ശേഷം മറ്റൊരു ചിത്രം മലയാളത്തിന് ഉണ്ടാകാൻ അഞ്ച് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതും നിശ്ശബ്ദ ചിത്രമായിരുന്നു. 1933 ൽ വേണാടിൻ്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന, സാംസ്ക്കാരിക തനിമ നിറഞ്ഞ സി വി രാമൻപിള്ളയുടെ ചരിത്ര ആഖ്യായിയായ
മാർത്താണ്ഡവർമ്മ സിനിമയാക്കാൻ ആർ. സുന്ദരരാജ് തയ്യാറായി. ആദ്യമായാണ് ഒരു ചരിത്രനോവൽ മലയാളത്തിൽ സിനിമ യാക്കുന്നത്. സംവിധായകൻ പി.വി.റാവു ആയിരുന്നു.
