പാലരുവി ഒരു സുഖവാസകേന്ദ്രമാണ്.
സഹ്യപർവ്വത നിരകളിൽപ്പെട്ട രാജ കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് 300 അടി പൊക്കത്തിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു.
പതിക്കുന്ന വെള്ളം പാൽനുര പോലെയായതിനാൽ പാലരുവിയെന്ന് പേര് ലഭിച്ചു.
മഞ്ഞു തേരി, കരിനാല്ലത്തിയേഴ്, രാജകൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപപ്പെടുന്നത്.
രാജ വാഴ്ച കാലം മുതൽ ഒരു സുഖവാസ കേന്ദ്രമായി അറിയപ്പെട്ടിരുന്നു. രാജ വാഴ്ചയുടെ അവശേഷിപ്പുകളായ കുതിരാലയവും ഒരു കൽമണ്ഡപവും ബാക്കിപത്രമായി നില്പുണ്ട്.
ഇത് സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ
അസുഖങ്ങൾ ഭേദമാകുമെന്ന് ഒരു വിശ്വാസമുണ്ട്.
ഇതിന് ചില ശാസ്ത്രീയത തെളിവായി പറയുന്നു. ഉൾവനത്തിലെ ഔഷധ സസ്യങ്ങളെ തഴുകി, ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന് ഔഷധഗുണമുള്ളതായി കരുതുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. കോവിഡ് കാലമായതിനാൽ ഇവിടം നിരോധിത മേഖലയാണ്. അപൂർവ വനങ്ങൾ മറ്റൊരു പ്രത്യേകതയാണ്. 1099 -ൽ ഉണ്ടായ
വെള്ളപ്പൊക്കത്തിൽ പാലരുവിയിലെ സ്നാനഘട്ടം തകർന്നിരുന്നു. തുടർന്ന് തെങ്കാശിയിയിലെ കുറ്റാലം കുളിരരുവിക്ക് പ്രാധാന്യം ഏറുകയായിരുന്നു.