27.4 C
Kollam
Thursday, November 21, 2024
HomeLifestyleകൊറോണ: ചാണകവും ഗോമൂത്രവുമൊന്നും നിങ്ങള്‍ കഴിക്കേണ്ട ; ഡോക്ടറുടെ നിര്‍ദേശം മാത്രം അനുസരിക്കൂ; മോദിയുടെ ഉപദേശം

കൊറോണ: ചാണകവും ഗോമൂത്രവുമൊന്നും നിങ്ങള്‍ കഴിക്കേണ്ട ; ഡോക്ടറുടെ നിര്‍ദേശം മാത്രം അനുസരിക്കൂ; മോദിയുടെ ഉപദേശം

ഇന്ത്യയില്‍ 31 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യാപകമായി കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയാണ്. ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ പൊതു ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി വിവധ വകുപ്പുകള്‍ മുന്നിലെത്തുന്നുണ്ട്.

വൈദ്യശാസ്ത്ര രംഗത്തെ അറിവുകളുമായി കൊറോണയില്‍ നിന്ന് രാജ്യത്തെ വിമുക്തമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തര്‍ പരിശ്രമിക്കുന്ന സാഹചര്യത്തിലാണ് അബദ്ധപ്രചാരണങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തു വരുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും നിര്‍ദ്ദേശിച്ചവരുടെ കൂട്ടത്തില്‍ ബിജെപിയുടെ ജനപ്രതിനിധികളും, സംഘപരിവാര്‍ സംഘടനകളും ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരം പ്രസ്താവനകളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിരിക്കുകയാണ്. വൈറസിന്റെ പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വീഴരുതെന്നാണ് ജനങ്ങള്‍ക്ക് മോദി നല്‍കുന്ന ഉപദേശം.

‘ഇത്തരം സമയങ്ങളില്‍ അഭ്യൂഹങ്ങള്‍ പെട്ടെന്നു പ്രചരിക്കും. ചില ആളുകള്‍ അത് കഴിക്കരുത്, ഇത് ചെയ്യരുത് എന്നൊക്കെ പറയും. മറ്റ് ചിലര്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഉപദേശിക്കും. ഇത്തരം അഭ്യൂഹങ്ങളൊക്കെ നമുക്ക് തള്ളാം’, എന്ത് ചെയ്യുന്നതും ഡോക്ടര്‍മാരുടെ ഉപദേശം തേടിയ ശേഷം മാത്രമാവണം’പ്രധാനമന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments