മുഖക്കുരു മുഖത്തു മാത്രമല്ല;ഇതര ഭാഗങ്ങളിലും ഉണ്ടാവാം. സെബാഷ്യസ് ഗ്ലാൻസ് എന്ന ഗ്രന്ഥികളുടെ അധികമായ പ്രവർത്തനമാണ് ഇതിന് കാരണം. സാധാരണ ടീനേജ് പ്രായത്തിലുള്ളവരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. പല കാരണങ്ങൾ പറയാമെങ്കിലും ശാസ്ത്രീയമായി വ്യക്തമായി ഒരു കാരണം പറയാനാവില്ല.
മുഖക്കുരുവിനെ നിയന്ത്രിക്കാൻ ഈ ഗ്രന്ഥിയുടെ അധികമായ പ്രവർത്തനം കുറക്കുകയും കൂടുതലായുണ്ടാകുന്ന ദ്രാവകത്തെ കഴിയുന്നത്ര വേഗത്തിൽ തൊലിപ്പുറത്ത് നിന്ന് വേർപെടുത്തുകയുമാണ് വേണ്ടത്. മുഖക്കുരുവിൽ ഒരു കാരണവശാലും നഖം ഉപയോഗിച്ച് അമർത്താൻ ശ്രമിക്കരുത്. കൂടാതെ, കുരുക്കളെ പൊട്ടിച്ച് വ്രണമാക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേക ലോഷൻ ഉപയോഗിച്ച് ഈ ഭാഗം ശുചിയാക്കി വെയ്ക്കുന്നത് കൂടുതൽ നന്നായിരിക്കും. കുറച്ചു കാലത്തെ ആൻറിബയോട്ടിക്കുകൾ കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാനാവും. ചില അവസരങ്ങളിൽ റേഡിയേഷൻ ചികിത്സയും ഫലപ്രദമായി കാണാറുണ്ട്.
മുഖക്കുരു കൂടുതൽ വഷളായാൽ ഡേം അട്രാസ്യം എന്ന ചികിത്സ സ്വീകരിക്കാവുന്നതാണ്. ഇത് പ്രായോഗികമായി കുറച്ച് സങ്കീർണ്ണതയുള്ള ചികിത്സയാണ്.
ബ്യൂട്ടി പാർലറും ചികിത്സയും
ശാസ്ത്രീയമായി അഭ്യസിച്ച ഒരു ബ്യൂട്ടീഷ്യന് മുഖക്കുരുവിന്റെ കാര്യത്തിൽ കൂടുതൽ ഫലപ്രദമായ കാര്യങ്ങൾ നിർവ്വഹിക്കാനാവും. അതിനായി ഇന്ന് അത്യന്താധുനികമായ പല മാർഗ്ഗങ്ങളും സ്വീകരിച്ച് കാണുന്നുണ്ട്. എന്നിരുന്നാലും ത്വക്ക് സംബന്ധമായ ഒരു വിഷയമായതിനാൽ ഒരു ത്വക്ക് രോഗ വിദഗ്ദന്റെ വൈദഗ്ദ്യം ഇക്കാര്യത്തിൽ ലഭിക്കേണ്ടതായുണ്ട്.
സൗന്ദര്യ സങ്കല്പങ്ങൾ ചിന്തിക്കുമ്പോൾ; പ്രവണതകൾ മാറ്റപ്പെടുന്നു
മാനസികമായി ചെറുപ്പക്കാരെ വല്ലാതെ അലട്ടുന്ന ഒരു വിഷയമാണ് മുഖക്കുരു,
മുഖം വൃത്തിയായി എപ്പോഴും സൂക്ഷിക്കുക എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ഒരു സമയം കഴിയുമ്പോൾ ഇത് മെല്ലെ ഇല്ലാതാകും. മുഖത്തെ കലകളും മാറിക്കൊള്ളും.