കരൾ ശരീരത്തിലെ ഏറ്റവും വലുതും പ്രധാനവുമായ ഒരു ഗ്രന്ഥിയാണ്
അതുകൊണ്ടുതെന്നെ കരളിന്റെ സംരക്ഷണത്തിൽ ശ്രദ്ധ അത്യാവശ്യമാണ്
കരൾ പ്രധാന പങ്കുവഹിക്കുന്നത് ദഹനപ്രക്രിയയ്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതിനും ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുമാണ് .
മഞ്ഞപ്പിത്തം, ഫാറ്റി ലിവർ സിൻഡ്രോം, ലിവർ സിറോസിസ്, കാൻസർ എന്നെ രോഗങ്ങൾ കരളിനെ ബാധിക്കും . കരളിന്റെ ആരോഗ്യം തകരാറിലായാൽ ജീവനും അപകടത്തിലാകും . ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാൽ നമുക്ക് കരളിനെ സംരക്ഷിക്കാം.
ഫൈബർ അടങ്ങിയ ഓട്സ്, ബ്രൊക്കളി, കാബേജ്, ഗ്ലൂട്ടാത്തിയോൺ അടങ്ങിയ ചീര തുടങ്ങിയ ഇലക്കറികൾ എന്നിവ കരളിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നു. കാറ്റെക്കിൻ അംശം കൂടുതലുള്ള ഗ്രീൻ ടീ കാൻസറിനെ ചെറുക്കുo , കരൾവീക്കം നിയന്ത്രിക്കാൻ പോളിഫിനോൾസ് അടങ്ങിയ ബ്ലൂ ബെറി, ഡാർക്ക് ചോക്ലേറ്റ്, ഒലിവ്, പ്ലം എന്നിവ വളരെ ഉത്തമമാണ്. റോസ്മേരി, ജീരകം, ഗ്രാമ്പൂ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരളിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും . ധാരാളം വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ
സഹായിക്കും.