25.6 C
Kollam
Wednesday, September 18, 2024
HomeLifestyleFoodഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും

ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും

സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം ലാൻഡ് ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.സ്വന്തം വാഹനത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചാണ്
പ്രസിഡന്റ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കോവിഡ് കാലത്ത് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാലാണ് കാറുകളിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം കെ ടി ഡി സി ഏർപ്പെടുത്തിയത്. വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിനായി വേറിട്ട പദ്ധതികളും മാർഗങ്ങളുമാണ് സ്വീകരിക്കേണ്ടത്.പദ്ധതിക്ക് തുടക്കം കുറിച്ചത് കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഹോട്ടലിനുള്ളിലിരുന്ന് ആഹാരം കഴിക്കാൻ ജനങ്ങൾ കാട്ടുന്ന ആശങ്ക പരിഹരിക്കുന്നതിനായാണ് ‘ഇൻ കാർ ഡൈനിംഗ്’ .

- Advertisment -

Most Popular

- Advertisement -

Recent Comments