26.2 C
Kollam
Sunday, July 13, 2025
HomeMost Viewedകൊച്ചി ഭക്ഷണ ശാലകളിൽ തിങ്കളാഴ്ച മുതൽ പാഴ്സൽ സൗകര്യം അനുവദിക്കും

കൊച്ചി ഭക്ഷണ ശാലകളിൽ തിങ്കളാഴ്ച മുതൽ പാഴ്സൽ സൗകര്യം അനുവദിക്കും

എറണാകുളം ജില്ലയിൽ തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ചെല്ലാനത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.
തിങ്കളാഴ്ച മുതൽ കൊച്ചി നഗരസഭയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന, വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്തും. കടൽ ക്ഷോഭത്തിൽ നാശനഷ്ടങ്ങൾ നേരിട്ട തീരദേശ പഞ്ചായത്തുകൾക്ക് കൂടുതൽ സഹായം അനുവദിക്കുന്നത് പരിഗണിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments