27 C
Kollam
Wednesday, December 11, 2024
HomeMost Viewedകോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 16,17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കോവിഡ്...

കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 16,17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക് കോവിഡ് പരിശോധന

സംസ്ഥാനത്ത് 16,17 തീയതികളിൽ രണ്ട് ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ രീതികളിൽ കോവിഡ് വ്യാപനം തടയാൻ ആണ് സർക്കാർ നീക്കം.
തെരഞ്ഞെടുപ്പിൽ സജീവമായി നിന്ന എല്ലാവരെയും ടെസ്റ്റ് ചെയ്യും.
വിവിധ മേഖലകളിൽ ജനങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്ന ആളുകളെ കണ്ട് പരിശോധന നടത്തും. മൊബൈൽ ആർ ടി പി സി പരിശോധനയും നടത്തും. സംസ്ഥാനത്ത് കോവിഡിന്റെ വ്യാപനം രൂക്ഷമാവുകയാണ്. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പരിപാടികൾക്ക് മുൻകൂർ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 75 ആയും ഔട്ട്ഡോർ പരിപാടികളിൽ 150 ആയും പരിമിതപ്പെടുത്തി. പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തണം.
- Advertisment -

Most Popular

- Advertisement -

Recent Comments