സംസ്ഥാനത്ത് കടുത്ത കൊറോണ വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് 130 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. പാലക്കാടും ആലപ്പുഴയിലും വാക്‌സിന്‍ കിട്ടാതായി. തിരുവനന്തപുരത്ത് വാക്‌സിന്‍ എടുക്കാന്‍ വന്നവര്‍ മടങ്ങി. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷന്‍ കേന്ദ്രവും പൂട്ടിയവയില്‍പ്പെടും. കൂടാതെ നാല് ജില്ലകളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് മുടങ്ങിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ ഇല്ലാതായതോടെ മിക്ക ക്യാമ്പുകളുടെയും പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഇനിയും വാക്‌സിന്‍ എത്തിയില്ലെങ്കില്‍ ക്യാമ്പുകള്‍ പൂര്‍ണമായും നിര്‍ത്തെവക്കേണ്ടി വരും
ദിവസവും രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായിരുന്നു തീരുമാനം. തുടര്‍ന്നാണ് പലയിടത്തും മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ വാക്‌സിന്‍ ഇല്ലാതായതോടെ ക്യാമ്പുകളുടെ പ്രവര്‍ത്തനം താളംതെറ്റി. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിലും കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിന്റെ ഒരു ഡോസ് പോലും ഇവിടെയില്ല. മറ്റു ജില്ലകളിലും വാക്‌സിന്‍ കുറഞ്ഞുവരികയാണ്. സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കുറയ്ക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഏറ്റവും കൂടുതല്‍ രോഗ വ്യാപനം എറണാകുളം ജില്ലയിലാണ്. ഇവിടെ രോഗ പരിശോധന ശക്തമാക്കാനും വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളില്‍ പരമാവധി നൂറ് പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഷോപ്പിങ് മാളുകളില്‍ രോഗമില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. അല്ലെങ്കില്‍ കൊറോണവാക്‌സിന്‍ രണ്ടു ഡോസും എടുത്തിരിക്കണം. കൂടാതെ സംസ്ഥാനത്ത് കൊറോണ പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റേതാണ് തീരുമാനം.