കൊട്ടരക്കര താലൂക്ക് ആശുപത്രിയിലെ ലിഫ്ട്ടുകള്‍ പ്രവര്‍ത്തനരഹിതമായി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ കഴിഞ്ഞ രോഗികളാണ് ഇതോടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ലിഫ്റ്റുകള്‍ നന്നാക്കാത്തത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ അത്യാഹിത വിഭാഗത്തിലേക്കും മറ്റു അടിയന്തിര ചികിത്സയ്ക്കും ആശ്രയിക്കുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 2 ലിഫ്ട്ടുകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ശാസ്ത്രക്രിയ അടക്കമുള്ള അടിയന്തിര ചികിത്സകള്‍ രണ്ടും മൂന്നും നിലകളിലായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഈ ഭാഗങ്ങളിലേക്കു രോഗികളുമായി ഇപ്പോള്‍ കയറാന്‍ പറ്റാത്ത സാഹചര്യമാണ്. രണ്ടു ലിഫ്റ്റുകളില്‍ ഒരു ലിഫ്റ്റ് 4 മാസത്തോളമായി പ്രവര്‍ത്തനരഹിതമായിട്ട്. ഒരു രോഗിക്ക് ഒപ്പം ഒരാള്‍ക്ക് മാത്രമേ ലിഫ്റ്റില്‍ കയറാന്‍ പാടുള്ളൂ, എങ്കിലും മിക്ക സന്ദര്‍ഭങ്ങളിലും അഞ്ചും ആറും പേര്‍ ഒരുമിച്ച് ലിഫ്റ്റിനുള്ളില്‍ കയറുന്നതാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. കൂടാതെ, ലിഫ്റ്റ് ഓപ്പറെറ്ററായ ജീവനക്കാരിയെ ഓ പി കൌണ്ടറിലേക്കു മാറ്റിയതിനാല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെയുമായി.