മാറാരോഗങ്ങള്‍ക്കുള്ള മരുന്ന് വീട്ടുമുറ്റത്ത് തന്നെയുള്ളപ്പോള്‍ ചികിത്സയ്ക്കായി കോടിക്കണക്കിനു രൂപ മുടക്കുന്ന മനുഷ്യന്‍ രോഗങ്ങള്‍ വിളിച്ചു വരുത്തുകയാണെന്ന് പാരമ്പര്യചികിത്സകനായ മോഹനന്‍ വൈദ്യര്‍. മനുഷ്യന്‍ ഭയക്കുന്ന ക്യാന്‍സര്‍ രോഗം വെറും പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. എ സി വി ന്യൂസിന് പ്രത്യേകമായി നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹനൻ വൈദ്യർ.
മാരരോഗങ്ങള്‍ക്കുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടെന്നും ക്യാന്‍സര്‍ എന്നത് വെറും പൊള്ളയായ രോഗമാണെന്നും പാരമ്പര്യ ആയുര്‍വേദ ചികിത്സകനായ മോഹനന്‍ വൈദ്യര്‍ പറഞ്ഞു. നമ്മുടെ വീട്ടു മുറ്റത്ത് നില്‍ക്കുന്ന പച്ചമരുന്ന് കൊണ്ട് മാറ്റാനാകുന്ന രോഗമാണ് ക്യാന്‍സര്‍. എന്നാല്‍ ആധുനിക ചികിത്സാ രീതി ക്യാന്‍സറിനെ മാരക രോഗമായി ചിത്രീകരിച്ച് മനുഷ്യ ശരീരത്തിനു ഏറെ ദോഷകരമായ കീമോതെറാപ്പി പോലുള്ള ചികിത്സയിലൂടെ സൂക്ഷ്മ കണങ്ങള്‍ പ്രവഹിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ കീമോ ചെയ്യുന്നതാണ് ക്യാന്‍സര്‍ രോഗത്തിനു അടിമയാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പണ്ടുകാലത്തെ വിദ്രഹി, മഹോദരം, ഗ്രന്ഥിവീക്കം, മുഴ എന്നീ രോഗങ്ങളാണ് ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ക്യാന്‍സര്‍ ആയി മാറിയത്. ഇതിനു കുറുന്തോട്ടി, കീഴാര്‍ നെല്ലി, നാല്‍പ്പാമരം, വേപ്പ്,കാറ്റാര്‍ വാഴ തുടങ്ങിയ പച്ചമരുന്നുകള്‍ തന്നെയാണ് അത്യുത്തമമെന്നു അദ്ദേഹം അവകാശപ്പെട്ടു.