കോവിഡ് 19; നടന്‍ അമിതാഭ് ബച്ചന്‍ സ്വയം നിരീക്ഷണത്തില്‍

64

പ്രശസ്ത ബോളീവുഡ് ചലച്ചിത്ര താരം അമിതാഭ് ബച്ചന്‍ സ്വയം നിരീക്ഷണത്തില്‍. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കൈയ്യില്‍ പതിക്കുന്ന സ്റ്റാമ്പിന്റെ ചിത്രവും അദ്ദേഹം ഇവിടെ പങ്കുവെച്ചിട്ടുണ്ട്.
‘ടി 3473 – തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മഷിയുള്ള സ്റ്റാമ്പ് കൈയ്യില്‍ പതിച്ചു. സുരക്ഷിതരായിരിക്കുക, ജാഗ്രത പുലര്‍ത്തുക, രോഗം കണ്ടെത്തിയാല്‍ ഐസൊലേഷനില്‍ പ്രവേശിക്കുക’. ബച്ചന്‍ ട്വിറ്ററില്‍ സ്വയം കുറിച്ചു.

കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ബോധവത്ക്കരണവും മറ്റുമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അമിതാഭ് ബച്ചന്‍ നിറഞ്ഞു നിന്നിരുന്നു.

വൈറസ് ബാധയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ തന്നെ ഒരു കവിതയും വീഡിയോയും അടുത്തിടെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഞായറാഴ്ച പതിവായി നടത്താറുള്ള ആരാധകരുമായുള്ള കൂടിക്കാഴ്ചയും തന്റെ വസതിയില്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here