27.1 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessനടന്‍ രവീന്ദ്രന്റെയും മകളുടെയും കോവിഡ് പരിശോധനാ ഫലം പുറത്ത്

നടന്‍ രവീന്ദ്രന്റെയും മകളുടെയും കോവിഡ് പരിശോധനാ ഫലം പുറത്ത്

യു.എ.ഇയില്‍ കോവിഡ് 19 പരിശോധനക്ക് വിധേയനായ പ്രമുഖ മലയാള സിനിമാ താരം രവീന്ദ്രന്റെയും മകളുടെയും പരിശോധന ഫലം പുറത്ത് വന്നു. ഫലം നെഗറ്റീവാണെന്നാണ് പരിശോധനാ റിപ്പോര്‍ട്ടില്‍. ഫ്രാന്‍സില്‍ നിന്നും അവധിയിലെത്തിയ മകളെ സ്വീകരിക്കാന്‍ പോയ സാഹചര്യത്തിലാണ് രവീന്ദ്രനും പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നത്.

യു.എ.ഇയിലുള്ള നടന്‍ രവീന്ദ്രനെ കാണാന്‍ കഴിഞ്ഞ എട്ടാം തീയതിയാണ് ഡോക്ടറായ മകള്‍ എത്തിയത്. പനിയും ജലദോഷവും അനുഭവപ്പെട്ടപ്പോള്‍ പരിശോധനക്ക് വിധേയയായ മകള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഐസൊലേഷനിലാക്കി. തുടര്‍ന്ന് ജലദോഷം അനുഭവപ്പെട്ട രവീന്ദ്രനും ഉടന്‍ ആരോഗ്യ അതോറിറ്റിയില്‍ അറിയിക്കുകയും അധികൃതര്‍ എത്തി അദ്ദേഹത്തെ ഐസോലേഷനിലേക്ക് മാറ്റുകയുമായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments