കൊല്ലത്ത് ആറ് കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. ചാത്തന്നൂരിൽ നാലും കുളത്തുപ്പുഴയിൽ ഒന്നും ഓച്ചിറയിൽ ഒന്നുമാണ്. ഇതോടെ കൊല്ലം ജില്ല കൂടുതൽ നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.
അഞ്ച് പേർക്ക് സമ്പർക്കത്തിൽ നിന്നുമാണ് രോഗവ്യാപനം ഉണ്ടായത്. നാലുപേർ ചാത്തന്നൂർ ആരോഗ്യ പ്രവർത്തകയുമായുള്ള സമ്പർക്കത്തിൽ ഉള്ളവരാണ്.
ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശികളുടെ ഒൻപത് വയസുള്ള മകനും കൂടാതെ, കല്ലുവാതുക്കൽ നാല്പത്തിയൊന്നു വയസ്സുള്ള സ്വദേശിയും സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയും മറ്റൊരാൾ ചാത്തന്നൂർ എം.സി പുരം നിവാസിയായ അറുപത്തിനാലുകാരനുമാണ്. പിന്നൊരാൾ , തൃക്കോവിൽ വട്ടം അൻപത്തിരണ്ട് വയസ്സുള്ള മുഖത്തല സ്വദേശിയും ചാത്തന്നൂർ കുടംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുമാണ്.
മറ്റ് രണ്ട് പേരിൽ ഒരാൾ കുളത്തുപ്പുഴ പാമ്പുറം സ്വദേശിയായ എഴുപത്തിമൂന്നുകാരനും ശേഷിച്ചയാൾ ഓഗ്മെന്റ് സർവെയ്ലൻസിന്റെ ഭാഗമായി ഓച്ചിറയിൽ നിന്ന് കണ്ടെത്തിയ ആന്ധ്രാ സ്വദേശിയായ ഇരുപത്തിയെട്ട് കാരനുമാണ്.
ഇവർ ആറ് പേരും ഇപ്പോൾ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.