കോവിഡ് നിരക്ക് ലോകവ്യാപകമായി കണക്കെടുക്കുമ്പോൾ ഇന്ത്യ ഒന്നാം സ്ഥാനത്ത്.
24 മണിക്കൂറിനിടെ 1.61 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 879 പേർ കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ 1.71 ലക്ഷം പേർ കോവിഡ് ബാധിതരായി മരണപ്പെട്ടു.
രാജ്യത്ത് 1.36 കോടി കേസുകൾ ഇതേവരെ റിപ്പോർട്ട് ചെയ്തു. 1.22 പേർ ഇതിനോടകം രോഗമുക്തി നേടി. 10 കോടി പേർ രാജ്യത്ത് ഇതുവരെ വാക്സിൻ ഡോസ് സ്വീകരിച്ചു. പ്രതിരോധം വേഗത്തിലാക്കാൻ മഹാ വാക്സിനേഷൻ ക്യാമ്പുകൾ പല സംസ്ഥാനങ്ങളും ആരംഭിച്ചു.
കോവിഡ് നിരക്കിൽ
രണ്ടാംസ്ഥാനം ഇപ്പോൾ അമേരിക്കയാണ്. മരണനിരക്കിൽ അമേരിക്കയെക്കാളും ഇന്ത്യയെക്കാളും മുന്നിൽ ബ്രസീലും.