25.6 C
Kollam
Wednesday, September 18, 2024
HomeLifestyleHealth & Fitnessകൊല്ലം ജില്ലയിൽ ഇന്ന് 282 പേർക്ക് കോവിഡ്; രോഗമുക്തി 167 പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് 282 പേർക്ക് കോവിഡ്; രോഗമുക്തി 167 പേർക്ക്

കൊല്ലം ജില്ലയില്‍ ഇന്ന് 282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 275 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 34 പേര്‍ക്കാണ് രോഗബാധ. തങ്കശ്ശേരി-അഞ്ച്, കരിക്കോട്, കാവനാട് എന്നിവിടങ്ങളില്‍ നാലു വീതവും പകുതിപ്പാലം-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-ഒന്‍പത്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂര്‍-23, ഏരൂര്‍, കടയ്ക്കല്‍, മയ്യനാട് ഭാഗങ്ങളില്‍ 13 വീതവും ഇളമാട്-11, നിലമേല്‍-ഒന്‍പത്, അഞ്ചല്‍, ഇട്ടിവ പ്രദേശങ്ങളില്‍ എട്ടു വീതവും ഇടമുളയ്ക്കല്‍, നെടുമ്പന, പൂയപ്പള്ളി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ ഏഴു വീതവും വിളക്കുടി-ആറ്, ഓച്ചിറ, കരവാളൂര്‍, ചടയമംഗലം, പെരിനാട് ഭാഗങ്ങളില്‍ അഞ്ചു വീതവും ഉമ്മന്നൂര്‍, കൊറ്റങ്കര, വെളിയം, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും ക്ലാപ്പന, ചിതറ, നെടുവത്തൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
- Advertisment -

Most Popular

- Advertisement -

Recent Comments