29.6 C
Kollam
Friday, March 29, 2024
HomeLifestyleHealth & Fitnessഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങൾ അതി സങ്കീർണ്ണമാക്കുന്നു; കൂടുതൽ ജാഗ്രത പാലിക്കുക

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങൾ അതി സങ്കീർണ്ണമാക്കുന്നു; കൂടുതൽ ജാഗ്രത പാലിക്കുക

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ ബി 1.617 വകഭേദം ആഗോള ഉത്ക്കണ്ഠയുണ്ടാക്കുന്നതായി ലോക ആരോഗ്യസംഘടന.
ഇത് സൃഷ്ടിക്കുന്ന പ്രശ്നം അതി സങ്കീർണ്ണമാണ്.
ഇതിന്റെ വകഭേദങ്ങൾ ആശങ്കപ്പെടേണ്ടതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി മരിയ വാൻ കേർ ഖോവ് പറയുന്നു.

ഈ വൈറസുകൾക്ക് വാക്സിനെ അതിജീവിക്കാനാവും. അതുകൊണ്ട് തന്നെ ഇത് അപകടകാരികളാണ്. ഇന്ത്യയിൽ പടരുന്ന വകഭേദങ്ങളെക്കുറിച്ച് WHO ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇത് നാലാമത്തെ വകഭേദമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ബി 1.617 വൈറസുകളെ കണ്ടെത്തിയത്. 20 ഓളം രാജ്യങ്ങളിൽ വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ 3 വകഭേദങ്ങളും ഇന്ത്യയിൽ കണ്ടെത്തി. ബി 1.617.1, ബി 1.617.2 , ബി 1.617.3 എന്നിവയാണവ. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം തീഷ്ണതയിൽ എത്തിച്ചത് ഇതിന്റെ വകഭേദങ്ങളാണ്. 50 ശതമാനം പേരെയും ബാധിച്ചത് ഈ വൈറസുകളാണ്. ഇതിൽ നിന്നും വ്യക്തമാകുന്നത് ഇത്തരം സാഹചര്യത്തിൽ തീർത്തും ജാഗ്രത പുലർത്തേണ്ട സമയത്തെയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments