29.6 C
Kollam
Friday, March 29, 2024
HomeLifestyleHealth & Fitnessകോവിഡിന്റെ രൂക്ഷത; തീർത്തും ജാഗ്രത പുലർത്തുക

കോവിഡിന്റെ രൂക്ഷത; തീർത്തും ജാഗ്രത പുലർത്തുക

കോവിഡ് ഒരു മഹാമാരിയായി സംഹാര താണ്ഡവമാടുകയാണ്.
ആദ്യഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് കോവിഡിന്റെ രണ്ടാം വ്യാപനം.
 അത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു വ്യക്തിയിലേക്ക് പകരാനുള്ള പ്രവണതയാണുള്ളത്. ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തപ്പെടുകയാണെന്ന സൂചന നിലനിൽക്കുന്നു.
രണ്ടാം തരംഗം കൂടുതൽ സങ്കീർണ്ണമാണ്. അത് കൂടുതൽ രോഗാതുരമാക്കുന്നു. നല്ല പ്രതിരോധ ശക്തിയുള്ളവർ അതിനെ അതിജീവിക്കുന്നു. ഇത്തരം സാഹചര്യത്തിൽ കോവിഡ് വരാതിരിക്കാനാണ് ഏവരും ശ്രദ്ധിക്കേണ്ടത്. പ്രധാനമായും ആരോഗ്യവകുപ്പും സർക്കാരും സമയാസമയങ്ങളിൽ പുറപ്പെടുവിപ്പിക്കുന്ന മുൻകരുതലുകൾ അണുവിട തെറ്റാതെ സശ്രദ്ധം സ്വീകരിക്കേണ്ടതാണ്. പുറത്തു നിന്നുള്ള  അപരിചിതരുടെയും പരിചിതരായിട്ടുള്ള വരുടെയും സമ്പർക്കം കഴിവതും ഒഴിവാക്കുക. കാരണം ആരോഗ്യമുള്ള ഒരു വ്യക്തിയിൽ കോവിഡ് ബാധ ഉണ്ടായാൽ ആ വ്യക്തിക്ക് പ്രത്യക്ഷത്തിൽ വരണമെന്നില്ല. പകരം ആ വ്യക്തിയുമായി സമ്പർക്കത്തിലാവുമ്പോൾ സമ്പർക്കത്തിലകപ്പെടുന്നവർക്കും രോഗം പകരാൻ ഏറെ സാധ്യതയാണ്. അതുകൊണ്ട് പരമാവധി സൂക്ഷിക്കുക.
എന്ന് വിചാരിച്ച് ഒരു കാരണവശാലും ഭയപ്പെടരുത്. ജാഗ്രതയാണ് വേണ്ടത്. സാമൂഹ്യ അകലം നിലനിർത്തി, മാസ്ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും കോവിഡിനെ ഉപരോധിച്ച് നിർത്തുക. കോവിഡ് ഇപ്പോൾ പ്രായഭേദമന്യെയാണ് കാണപ്പെടുന്നത്. യുവാക്കൾ പോലും ഇതിന്റെ
ദുരന്തത്തിന് ഇടയായി കണ്ടുവരുന്നു.
 പിന്നെ, പ്രായമായവരുടെ കാര്യം പ്രത്യേകിച്ചും പറയേണ്ടതില്ല.
 അതിൽ ജീവിതശൈലി രോഗങ്ങളും മറ്റു രോഗങ്ങൾ ഉള്ളവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഒരുപക്ഷേ, കോവിഡ് പിടിപെട്ടാൽ ഒട്ടും ഭയക്കരുത്. ആത്മധൈര്യം കൊടുക്കുക.
സ്വയം ചികിത്സ തേടാതെ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക. ഈ ഒരു അവസരത്തിൽ കോവിഡ് പിടിപെട്ട ശേഷം ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ചിന്തിക്കുകയാണെങ്കിൽ, കേരളത്തിൽ ഇത്രയും കോവിഡ് വർദ്ധനവിന് കാരണം അധികാര ദുർമോഹത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ! അതായത്, തെരഞ്ഞെടുപ്പ് ഒന്ന് നീട്ടി വെച്ചിരുന്നെങ്കിൽ ഈ ദുരന്തഫലം നമ്മൾ അനുഭവിക്കേണ്ടിവരുമായിരുന്നോ!
- Advertisment -

Most Popular

- Advertisement -

Recent Comments