സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം ആണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം,തൃശൂർ , മലപ്പുറം ,എറണാകുളം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത് .ഇന്ന് അര്‍ദ്ധരാത്രിയോടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിക്കും. ഇവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉളളത്.
നിയന്ത്രണം നടപ്പാക്കാൻ 10000 പൊലീസ് സേനാംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം.നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവും. ഭക്ഷണം എത്തിക്കാൻ വാർഡ് തല സമിതി പ്രവര്‍ത്തിക്കും.
മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ് എന്നിവ തുറക്കും. പാൽ, പത്രം ആറ് മണിയ്ക്ക് മുൻപ് എത്തിക്കണം. ബേക്കറി, പലവ്യഞ്ജനക്കട ഒന്നിടവിട്ട ദിവസങ്ങൾ മാത്രമായിരിക്കും. ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്ക് തിങ്കൾ വ്യാഴം ദിവസങ്ങളിലും മാത്രം പ്രവര്‍ത്തിക്കും. അത്യാവശ്യക്കാർക്ക് മാത്രം യാത്രാനുമതി നല്‍കും.