തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആദിവാസി മേഖലയില്‍ നല്ല ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം പകരുമെന്ന് കരുതി രോഗികളെ സഹായിക്കാതിരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരുപാട് മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ത്യാഗം ചെയ്യുന്നത് കൊണ്ടാണ് നാം മുമ്പോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
