25.1 C
Kollam
Wednesday, November 20, 2024
HomeLifestyleHealth & Fitnessലോക്ഡൗണ്‍ ; കേരളത്തിൽ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത

ലോക്ഡൗണ്‍ ; കേരളത്തിൽ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത

കേരളത്തിൽ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടിസ്ഥാന, നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.
അതേസമയം ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല. മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം.
ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവയ്ക്കു ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.
ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ ഉപയോഗിക്കാം. വുമൺ ഹൈജീൻ സാധനങ്ങൾ വിൽപന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments