25.7 C
Kollam
Tuesday, November 5, 2024
HomeLifestyleHealth & Fitnessകേന്ദ്രം സുപ്രീം കോടതിയില്‍ ; കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക പ്രായോഗികമല്ല

കേന്ദ്രം സുപ്രീം കോടതിയില്‍ ; കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക പ്രായോഗികമല്ല

കോവിഡിനെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കൊവിഡിനെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സമാനമായി കാണാനാകില്ല. കൊവിഡ് നേരിടുന്നതിനുള്ള നടപടികള്‍ക്കുള്ള തുകയെ ഇത് പ്രതികൂലമായി ബാധിക്കും.
കൊവിഡിന് ഇരയായി 3.85 ലക്ഷത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഓരോരുത്തര്‍ക്കും പണം നല്‍കാന്‍ കഴിയില്ല. ആരോഗ്യ മേഖലയിലെ വര്‍ധിച്ച ചെലവുകളും നികുതി വരുമാനം കുറയുന്നതും കാരണം കടുത്ത പ്രതിസന്ധിയെയാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. നഷ്ടപരിഹാരം നല്‍കുന്നതിന് ഇതും തടസ്സമാണെന്ന് കേന്ദ്രം പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments