ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു.50,848 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു.കഴിഞ്ഞ ദിവസം 54 ലക്ഷത്തോളം പേർ വാക്‌സിൻ സ്വീകരിച്ചു.ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയാണെന്ന് കേന്ദ്രം.
രാജ്യത്ത് ഇതുവരെ 29 കോടിയിലേറെ പേരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. 24 കോടിയിലേറെ പേർ ഒന്നാം ഡോസ് സ്വീകരിച്ചപ്പോൾ 5 കോടിയിലേറെ പേർ ഇരു ഡോസുകളും സ്വീകരിച്ചു. ഇന്നലെ മാത്രം 54.26 ലക്ഷം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത് .
ഇന്നലെ 50,848 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3 കോടിയിലെറേയായി. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 1,358 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.
നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67% ആണ് .തുടർച്ചയായ 16-ാം ദിവസവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി.
68,817 പേർ കൊവിഡ് രോഗമുക്തി നേടി. തുടർച്ചയായ 41 ദിവസവും രാജ്യത്തെ പ്രതിദിന കേസുകളെക്കാൾ കൂടുതൽ രോഗമുക്തി നിരക്കാണ് റിപ്പോർട്ട് ചെയ്തത്. ആക്റ്റീവ് കേസുകളുടെ എണ്ണം 6,43,194യി കുറഞ്ഞു.
82 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.രാജ്യത്തെ രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയർന്നു.
തിങ്കളാഴ്ച ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടത്തിയ സംസ്ഥാനമായ മാധ്യപ്രദേശിൽ ഏറ്റവും കുറവ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച 17 ലക്ഷത്തോളം വാക്‌സിൻ വിതരണം ചെയ്ത മാധ്യപ്രദേശിൽ ഇന്നലെ 5000 ഡോസ് മാത്രമാണ് വിതരണം ചെയ്തത്.
സംസ്ഥാനത്തിന്റെ പക്കലുണ്ടായിരുന്ന വാക്‌സിൻ ഡോസുകളുടെ ബഹുഭൂരിപക്ഷവും തിങ്കളാഴ്ച വിതരണം ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.കൊവിഡിന്റെ പുതിയ ഡെൽറ്റ പ്ലസ് വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .
ഇതിനോടകം ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാജ്യത്ത് കൊവിഡ് രണ്ടാംതരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന്റെ ജനിതക മാറ്റംവന്ന പുതിയ വകഭേദമാണ് ഡെൽറ്റ പ്ലസ്. ഇതിനോടകം 22 പേർക്കാണ് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.
ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിൻറെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പ്രാഥമികമായി കേൾക്കും. ഇതിനു മുന്നോടിയായി കൊവാക്സിൻറെ താൽപര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. രേഖകൾ സമർപ്പിക്കാനുള്ള പ്രീ–സബ്മിഷൻ യോഗമാകും ഇന്ന് നടക്കുക.