23.9 C
Kollam
Saturday, February 22, 2025
HomeLifestyleHealth & Fitnessജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ ; ഇന്ത്യയിലെത്തും ജൂലൈയിൽ

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ ; ഇന്ത്യയിലെത്തും ജൂലൈയിൽ

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന്‍ നേരിട്ട് യു എസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആദ്യഘട്ടത്തില്‍ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ ഇന്ത്യയിലേക്കെത്തുക. ഇന്ത്യയിലെ നിരക്ക് ഡോസ് ഒന്നിന് 25 ഡോളര്‍ ആയിരിക്കും . വാക്സിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനും വിപുലമായ ഉത്പാദനം നടത്താനും കമ്പനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ സുലഭമാകാനുള്ള സാധ്യതയാണുള്ളത്.

- Advertisment -

Most Popular

- Advertisement -

Recent Comments