25.2 C
Kollam
Thursday, January 23, 2025
HomeLifestyleHealth & Fitnessനീലഗിരിയിൽ ; 18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു

നീലഗിരിയിൽ ; 18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു

കോവിഡ് വാക്സിനെടുത്ത ആദ്യ ജില്ല എന്ന ഖ്യാതി ഇനി നീലഗിരി ജില്ലയ്ക്കാണ്.
27,000 ആദിവാസികളാണ് സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. 21,500 പേര്‍ക്ക് കഴിഞ്ഞ ഞായറാഴ്ച വരെ കോവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തിരുന്നു. ബാക്കിയുള്ള 300 പേര്‍ക്ക് കൂടി വാക്‌സിന്‍ ലഭ്യമാക്കിയതായി ജില്ല ഭരണകൂടം അവകാശപ്പെട്ടു. ഇതോടെയാണ് ജില്ലയിലെ 18 വയസ് തികഞ്ഞ എല്ലാ ആദിവാസികള്‍ക്കും വാക്സിനേഷന്‍ നടപടി പൂര്‍ത്തിയായത്. ഏതാനും മാസങ്ങളായി ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആദിവാസി മേഖലകളില്‍ രോഗ പ്രതിരോധ ക്യാമ്പും ബോധവത്കരണവും നടത്തിവരികയായിരുന്നു. മെയ് മാസത്തില്‍ ഗൂഢല്ലൂര്‍, മസിനഗുഡി, പന്തല്ലൂര്‍ തുടങ്ങിയ പ്രദേശത്തെ ആദിവാസി ഗ്രാമങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ചിട്ടയായ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിന്‍റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും ആദ്യ ആദ്യഡോസ് വാക്‌സിന്‍ നല്‍കുന്നതിലേക്ക് എത്തിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments