26.3 C
Kollam
Tuesday, July 22, 2025
HomeLifestyleHealth & Fitnessകേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ആശുപത്രിയില്‍ അഡ്മിറ്റല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോ നഗര്‍ സ്വദേശി (27), പേട്ട സ്വദേശി (38), ആനയറ സ്വദേശി (3), എന്നിവര്‍ക്കാണ് ഇന്ന് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. സിക്ക വൈറസ് സ്ഥിരീകരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments