ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലംചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്നും കേന്ദ്രം വിശദീകരിച്ചു. നിർദ്ദിഷ്ട ഇടവേള പൂർത്തിയാകുന്നതിന് മുൻപ് രണ്ടാം ഡോസ് അനുവദിക്കണമെന്ന സ്വകാര്യ കമ്പനി ജീവനക്കാരുടെ ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം. തല്‍ക്കാലം മൂന്നാം ഡോസ് ഇല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിൽ പരീക്ഷണങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ വേണ്ടി വരുമെന്നും അതുവരെ മൂന്നാം ഡോസ് നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ.