25.6 C
Kollam
Wednesday, September 18, 2024
HomeEntertainmentCelebrities‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക് ; 50 ശതമാനം പ്രവേശനോപാധിയോടെ തമിഴ്‌നാട്ടിൽ തിയറ്ററുകള്‍...

‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക് ; 50 ശതമാനം പ്രവേശനോപാധിയോടെ തമിഴ്‌നാട്ടിൽ തിയറ്ററുകള്‍ തുറക്കും

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ സെപ്റ്റംബർ 10ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണാവത്ത് ചിത്രത്തിൽ ജയലളിതയായി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണയ്ക്കു പുറമേ അരവിന്ദ് സ്വാമി, നാസർ, സമുദ്രക്കനി, മധുബാല, ഭാഗ്യശ്രീ, ഷംന കാസിം എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു

- Advertisment -

Most Popular

- Advertisement -

Recent Comments