28.7 C
Kollam
Friday, March 24, 2023
HomeNewsCrimeയുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം

യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം

കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം നല്‍കി. ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെക്കുകയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഈ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി പോലീസിന് പരാതി നല്‍കുന്നത്. യുവതിയുടെ പരാതി കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ തന്നെ ഒരു വര്‍‍ഷത്തോളെം പൂട്ടിയിട്ട് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. എന്നാല്‍ മാര്‍ട്ടിന്‍ വിവാഹത്തിന് തയ്യാറായില്ല.
ഒടുവില്‍ ഫ്ലാറ്റില്‍ നിന്ന് രക്ഷപെട്ടോടിയ യുവതി പരാതി നല്‍കിയത് ബാംഗ്ളൂരിൽ സുഹൃത്തിന്‍റെ അടുത്ത് എത്തിയ ശേഷമാണ് .ക്രൂരമര്‍ദ്ദനത്തിന്‍റെ ചിത്രങ്ങള്‍ അടക്കമാണ് പരാതി നൽകിയിരിക്കുന്നത്. എന്നാല്‍ ഈ കേസിൽ രണ്ട് മാസത്തോളം എറണാകുളം സെന്‍ട്രല്‍പോലീസ് അനങ്ങിയില്ല. ഒടുവില്‍ മര്‍ദ്ദനത്തിന്‍റെ ചിത്രങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ പോലീസിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം തൃശ്ശൂരിലെ വനത്തിനുള്ളിലെ ഒളിത്താവളം വളഞ്ഞ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ബലാല്‍സംഗം അനധികൃതമായി തടഞ്ഞുവെയ്ക്കല്‍ ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments