25.1 C
Kollam
Sunday, December 22, 2024
HomeMost Viewedകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 105 പേർക്ക് എതിരെയും മാസ്ക്ക് ധരിക്കാത്ത 202 പേർക്കെതിരെയും കൊല്ലത്ത് പോലീസ്...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 105 പേർക്ക് എതിരെയും മാസ്ക്ക് ധരിക്കാത്ത 202 പേർക്കെതിരെയും കൊല്ലത്ത് പോലീസ് കേസ് എടുത്തു; സർക്കാർ മാനദണ്ഡങ്ങൾ അവഗണിച്ചാൽ കർശന നടപടി

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന സർക്കാർ, പോലീസ് നിർദ്ദേശം അവഗണിച്ചതിന് കൊല്ലം സിറ്റിയിൽ 2012 പേർക്കെതിരെയും മാനദണ്ഡങ്ങൾ ലഘിച്ചതിന് വിവിധ സ്റ്റേഷൻ പരിധി കളിലായി 105 പേർക്കെതിരെ 77 കേസുകളും കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം പോലീസ് രജിസ്റ്റർ പെയിത് 24 വാഹനങ്ങളും പിടിച്ചെടുത്തു.

പോലീസ് പരിശോധനയും നിരീക്ഷണവും സിറ്റിയിൽ ശക്തമാക്കി.
വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നവർ കർശനമായും ശുചീകരണ സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കേണ്ടതും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും സർക്കാർ സ്ഥാപനങ്ങളിലുള്ളവരും സർക്കാർ നിബന്ധനകൾ കർശനമായി പാലിക്കേണ്ടതുമാണ്.

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ സഞ്ചരിക്കുന്നവർക്കെതിരേയും നിബന്ധനകൾ ലംഘിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ ഐ പി എസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments