24.7 C
Kollam
Thursday, January 9, 2025
HomeMost Viewedസിദ്ധനർ സർവ്വീസ് സൊസൈറ്റി കൊല്ലം താലൂക്ക് യൂണിയൻ ഭരണ സമിതിയെ പിരിച്ച് വിട്ടത് കോടതി അംഗീകരിച്ചു;...

സിദ്ധനർ സർവ്വീസ് സൊസൈറ്റി കൊല്ലം താലൂക്ക് യൂണിയൻ ഭരണ സമിതിയെ പിരിച്ച് വിട്ടത് കോടതി അംഗീകരിച്ചു; ഇപ്പോൾ ഭരണം അഡ്ഹോക് കമ്മിറ്റിക്ക്

27.8.2017 ലാണ് സിദ്ധനാർ സർവീസ് സൊസൈറ്റി 107 കൊല്ലം താലൂക്ക് യൂണിയൻ ഭരണമേറ്റത്. എന്നാൽ, ഭരണസമിതി നിയമാവലിയ്ക്കും സംസ്ഥാന സമിതിയ്ക്കും എതിരായി പ്രവർത്തിച്ച് വന്നതിനെ തുടർന്ന് ചട്ടപ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകി 13.1.2020 ൽ പിരിച്ചുവിട്ടു. സംഘടനയുടെ പണവും വിശ്വാസ്യതയും നഷ്ടപ്പെടുത്തി അധികാര ദുർവിനിയോഗം കൊല്ലം താലൂക്ക് യൂണിയൻ നടത്തിവരികയായിരുന്നു എന്ന് സംസ്ഥാന സമിതി കണ്ടെത്തുകയുണ്ടായി. പിരിച്ചുവിടലിനെതിരെ ചോദ്യം ചെയ്ത് കൊല്ലം യൂണിയൻ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന അനിൽകുമാർ കൊല്ലം മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും കോടതിയുടെ 5.6.2020ലെ ഉത്തരവിലൂടെ കേസ് തള്ളുകയും സംസ്ഥാന സമിതിയുടെ തീരുമാനം ശരിവയ്ക്കുകയുമായിരുന്നു.

കൊല്ലം താലൂക്ക് യൂണിയൻ പ്രവർത്തനങ്ങൾ നടത്തി കൊണ്ടുപോകുന്നതിന് സുരേന്ദ്രൻ ചെയർമാനായും ശ്രീദേവി കൺവീനറായും 9 അംഗ അഡ് ഹോക്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി പ്രവർത്തിച്ചുവരുന്നു. ജനാധിപത്യ രീതിയിലുള്ള പുതിയ ഭരണസമിതിയെ സമയബന്ധിതമായി തെരഞ്ഞെടുക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments