27.3 C
Kollam
Saturday, January 25, 2025
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 11; പത്ത് പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 11; പത്ത് പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
10 പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ സൗദിയില്‍ നിന്നും കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേരും ആഫ്രിക്കയില്‍ നിന്ന് ഒരാളും ഹൈദ്രാബദില്‍ നിന്നും ഒരാളുമാണ് എത്തിയത്.

ഏരൂര്‍ സ്വദേശി(55), വടക്കേവിള സ്വദേശി(52), കാവനാട് സ്വദേശി(62), നിലമേല്‍ കണ്ണാംകോട് സ്വദേശിനി(34), തഴവ സ്വദേശി(57) എന്നിവര്‍ സൗദിയില്‍ നിന്നും എത്തിയവരാണ്. അലുംപീടിക സ്വദേശി(25), തലച്ചിറ സ്വദേശി(48) എന്നിവര്‍ ഒമാനില്‍ നിന്നും മുണ്ടയ്ക്കല്‍ സ്വദേശി(25), തലവൂര്‍ സ്വദേശി(26) എന്നിവര്‍ കുവൈറ്റില്‍ നിന്നും കല്ലുതാഴം സ്വദേശി(36) ആഫ്രിക്കയില്‍ നിന്നും കടപ്പാക്കട സ്വദേശി(24) തെലുങ്കാനയില്‍ നിന്നുമാണ് എത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments