28 C
Kollam
Wednesday, December 11, 2024
HomeMost Viewed10,000 കിടക്കകളും 500 ഡോക്ടര്‍മാരുടെ സേവനത്തിനും തയ്യാറെടുക്കുന്നു; മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ

10,000 കിടക്കകളും 500 ഡോക്ടര്‍മാരുടെ സേവനത്തിനും തയ്യാറെടുക്കുന്നു; മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ

കൊല്ലം ജില്ലയില്‍ സജ്ജമാക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ 500 ഡോക്ടര്‍മാരുടെ സേവനവും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഐ എം എ ഭാരവാഹികള്‍, സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സമിതി പ്രതിനിധികള്‍ ഡോക്ടര്‍മാര്‍ എന്നിവരുമായി കലക്‌ട്രേറ്റില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം ലഭ്യമാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവിധ ആശുപത്രികളുടെ പ്രതിനിധികള്‍ വിട്ടു നല്‍കാവുന്ന ഡോക്ടര്‍മാര്‍ മറ്റ് ജീവനക്കാര്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ വിവരം കൈമാറി.
10 ദിവസങ്ങള്‍ക്കുള്ളില്‍ 10000 കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗത്തില്‍ തീരുമാനമായി.

- Advertisment -

Most Popular

- Advertisement -

Recent Comments