29.9 C
Kollam
Friday, April 19, 2024
HomeLifestyleHealth & Fitness594 ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ മരിച്ചു ; ഐ എം എ

594 ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ മരിച്ചു ; ഐ എം എ

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ അറിയിച്ചു. ദില്ലിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചെന്നും ഐ എം എ വ്യക്തമാക്കി. ബിഹാറില്‍ 96 ഡോക്ടര്‍മാരും യു പിയില്‍ 67 ഡോക്ടര്‍മാരും മരിച്ചു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ 594 ഡോക്ടര്‍മാര്‍ ബാധിച്ച് മരിച്ചുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളില്‍ 50 ന് മുകളില്‍ മരണങ്ങളും ആറ് സംസ്ഥാനങ്ങളില്‍ 25 നും 50 നുമിടയില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍  5 മരണമാണ് സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടറാമാരുടെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ദില്ലിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ 106 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ബീഹാറില്‍ 96 മരണങ്ങളും, ഉത്തര്‍പ്രദേശില്‍ 67 മരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചു. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ 45% വും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. 25നും 50നും ഇടയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചു രാജസ്ഥാനില്‍ 45 പേരും ഝാര്‍ഖണ്ഡില്‍ 39 പേരും ആന്ധ്രാ പ്രദേശില്‍ 32 പേരും തെലങ്കാനായില്‍ 32 പേരും ഗുജറാത്തില്‍ 31 പേരും വെസ്റ്റ് ബംഗാളില്‍ 25 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments