മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെ എൻ ഐ എ ഓഫീസിലെത്തി. പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നുമാണ് എത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. എൻ ഐ എയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
കൊച്ചി യൂണിറ്റി നോടൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സംഘവും ഉണ്ട്. പ്രധാനമായും 56 ചോദ്യം ആണ് അന്വേഷണസംഘം ചോദ്യാവലിയായി തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തും. പ്രതികളുമായുള്ള സൗഹൃദം സംബന്ധിച്ച് എൻ ഐ എ യോടും കസ്റ്റംസിനോടും ശിവശങ്കർ നൽകിയ മൊഴികളിൽ വൈരുധ്യം ഉള്ളതായി സൂചനയുണ്ട്.