മിനിട്ട്സ് തിരുത്തിയെന്ന സംഭവത്തിൽ മേയർ ഹണിക്കെതിരെ സിപിഎം കൗൺസിൽ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഹണി സിപിഐയുടെ കൗൺസിൽ അംഗം കൂടിയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ചുറ്റും മതിൽ നിർമിക്കാനുള്ള പദ്ധതി നഗരസഭാ കൗൺസിൽ യോഗത്തിൽ മിനിട്ട്സ് തിരുത്തി അട്ടിമറിച്ചതായാണ് വിവാദം.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു.
ഈ സംഭവത്തിൽ സിപിഐ നഗരസഭ സബ് കമ്മിറ്റിയോഗത്തിൽ മേയർക്കെതിരെ വിമർശനവും ഉയർന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ചില അംഗങ്ങൾ മിനിട്ട്സ് തിരുത്ത് വിവാദം അജന്റയാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ പിന്നിൽ ചില സിപിഎം നേതാക്കൾ ആണെന്ന് മേയർ ഹണി ആരോപിച്ചു. സംഭവം നഗരത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ പ്രതികൂലമാക്കായതായി സിപിഐ നേതാക്കൾ വിലയിരുത്തി. ഇതിനെതിരെ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.