കൊല്ലത്ത് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവ്വകലാശാല വരുന്നു. ഇത് ഒരു പക്ഷേ, ചരിത്രപരമായ നേട്ടമായി കരുതാം. യഥാർത്ഥത്തിൽ ശ്രീ.ആർ ശങ്കർ കുറച്ചു കാലം കൂടി ജീവിച്ചിരുന്നെങ്കിൽ കൊല്ലത്ത് ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഒരു മെഡിക്കൽ കോളേജ് ഉണ്ടാവുമായിരുന്നു. യഥാർത്ഥത്തിൽ ആദ്യമായി ഉണ്ടാവേണ്ടതും അതായിരുന്നു. പക്ഷേ, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനും അതിന് കഴിയാതെ പോയത് അത്യന്തം ഖേദ: കരമാണ്.
അവസരത്തിനൊത്ത് രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിക്ക് ഇനിയും അതിന് കഴിയില്ലെന്ന് ഉറപ്പ്. ഏതായാലും ഓപ്പൺ സർവ്വകലാശാല സർക്കാർ ആരംഭിക്കുന്നത് കൊല്ലത്തിന് അഭിമാനമാണ്. വിദ്യാഭ്യാസ – സാംസ്ക്കാരിക ചരിത്രത്തിലെ ആഹ്ലാദം പകരുന്ന നേട്ടമാണെന്നും പറയാം. ഒക്ടോബർ 2 ഗാന്ധി ജയന്തിക്കാണ് ഉത്ഘാടനം.
തുടർന്ന് സ്ഥലം കണ്ടെത്തി നിർമ്മാണം ആരംഭിക്കേണ്ടതായുണ്ട്.
അക്കാദമിക് കൗൺസിലും രൂപവത്ക്കരിക്കണം.
കേരള യൂണിവേഴ്സിറ്റി മുൻ പ്രോ-വൈസ് ചാൻസലർ ഡോ.ജെ പ്രഭാഷ് സ്പെഷ്യൽ ആഫീസറായി 2019 ൽ ഈ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
നിലവിലുള്ള നാല് സർവ്വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ സർവ്വകലാശാല ആരംഭിക്കുന്നത്.
എസ് എൻ ട്രസ്റ്റ്, എസ് എൻ സി പി യോഗം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ കേന്ദ്രം കൂടിയായ കൊല്ലത്ത് സർക്കാരിന്റെ ശ്രീനാരായണീയ സാംസ്ക്കാരിക സമുച്ചയവും കൂടി വരുന്നുണ്ട്. ഇതിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
ഓപ്പൺ സർവ്വകലാശാലയ്ക്കായി വിവിധ സ്ഥലങ്ങൾ അന്വേഷിച്ച് വരുന്നു.
ഇതിലെങ്കിലും ശ്രീനാരായണീയർക്ക് അനല്പമായെങ്കിലും സന്തോഷിക്കാം.