26.1 C
Kollam
Wednesday, November 20, 2024
HomeMost Viewedതെരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയം ചർച്ചയാകാത്തത് ദൗർഭാഗ്യകരമായി; വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി

തെരഞ്ഞെടുപ്പിൽ പൊതു രാഷ്ട്രീയം ചർച്ചയാകാത്തത് ദൗർഭാഗ്യകരമായി; വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയം ഏറ്റെടുക്കുന്നതായി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
വിജയം കൈവരിച്ചാൽ അതിന് നാഥനുണ്ടാവും. പരാജയം അനാഥമാണ്. 2020 ൽ ലോക്സഭാ സീറ്റുകൾ തൂത്തുവാരിയപ്പോൾ ആരും അനുമോദിച്ചില്ല. ഇപ്പോൾ പരാജയം വന്നപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇത് ക്രൂരമായിപ്പോയതായി മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പൊതു  രാഷ്ട്രീയം ചർച്ചയാകാത്തത് ദൗർഭാഗ്യകരമായി. സർക്കാരിന്റെ കോട്ടങ്ങൾ വേണ്ട വിധം ജനങ്ങളിൽ എത്തിക്കാനായില്ല. സാമ്പത്തികമില്ലായ്മ പരാജയത്തിന് പ്രധാന ഘടകമായി.
യു ഡി ഫ് ഉയർത്തിയ വിഷയങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയ്ക്ക് വന്നില്ല.
മധ്യ കേരളത്തിൽ വോട്ടുകളിൽ വളരെ ചോർച്ചയുണ്ടായി. ജോസ് കെ മാണിയുടെ മുന്നണി വിട്ടു പോകൽ ഒരു പ്രധാന കാരണമല്ല. അതിൽ പ്രത്യേകിച്ചും ഒരടിസ്ഥാനവുമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പ്രധാനമായും ഐക്യമാണ് വേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടായില്ല. മുതിർന്ന നേതാക്കൾ അഭിപ്രായം പറയുമ്പോൾ ആത്മസംയമനം പാലിക്കാത്തതും മറ്റൊരു പ്രധാന വിഷയമാണ്.
അടിയന്തരമായി എം പി മാരുടെയും എം എൽ എമാരുടെയും യോഗം ചേരാൻ തീരുമാനിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ജില്ലകളുടെ ചുമതലയുള്ളവരുടെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments