ശോഭാ സുരേന്ദ്രന്റെ നിലപാടിനെതിരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .
തെരഞ്ഞെടുപ്പിൽ പാർട്ടിക്കു വേണ്ടി ശോഭാ സുരേന്ദ്രൻ പ്രവർത്തിക്കാത്തതിൽ ഒരു ന്യായീകരണവുമില്ല.
അവരുടെ നിലപാട് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
പാർട്ടി പ്രവർത്തകർ ശോഭാ സുരേന്ദ്രനോട് വൈരങ്ങൾ വെടിഞ്ഞ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ ചെവിക്കൊണ്ടില്ല.
എന്നാൽ, സുരേന്ദ്രനെ തിരെന്ന് മാധ്യമങ്ങൾ പറയുന്ന എം ടി രമേശും പി കെ കൃഷ്ണദാസും അടക്കമുള്ളവർ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചു.
ശോഭാ സുരേന്ദ്രന്റെ നടപടി പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും എതിരാണ്. ഈ വിവരങ്ങൾ ബി ജെ പി കേന്ദ്ര നേതാക്കളേയും ആർ എസ് എസിനോടുമാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.